Monday, 11 May 2015

SടLc കാലത്ത്

"വിദ്യഭ്യാസ കാലത്തെ സുപ്രദാന ഏടാണ് 1O ക്ലാസ് " ഇത് കേൾക്കാത്ത വിദ്യാർഥി ഉണ്ടാകില്ല. എൻ്റെ അവസ്ഥയും ഇതിൽ നിന്നും വിഭിന്നമായിരുന്നില്ല. 9 ക്ലാസ് കടിഞ്ഞതും ട്യൂഷൻ തുടങ്ങി. രക്ഷിതാക്കളും അയൽവാസികളും മികച്ച ട്യൂഷൻ തിരഞ്ഞ് നടന്നു. അവസാനം നഗരത്തിലെ ഒരു സൂപ്രദാന ട്യൂഷനിൽ ചേർന്നു.ദിവസവും ഉച്ചക്ക് ബൈക്ക് ഫാസ്റ്റ് കഴിച്ചിരുന്ന ഞാൻ ആദ്യമായി സുബഹി ബാങ്ക് കേട്ടു .ഷവറിൽ തല കാട്ടിയും ബുക്കും ഭക്ഷണപ്പൊതിയും ഒന്നിച്ചു വച്ചും കുടയെടുക്കാൻ മറന്നും ബസിന് പിറകെ പാഞ്ഞ് കയറി.സി.ടി കാർഡ് ചോദിച്ചാൽ ബാഗിൽ വെറുതെ കയ്യിട്ടും അടുത്ത യുദ്ധം. ഹോളിവുഡ് സിനിമാ അവസാനം പോലെ നിരന്തര പരിശ്രമത്തിൽ ബസ്സിൻ്റെ പുറത്തു കടക്കും. ഓടിക്കിതച്ച് ക്ലാസ്സിൻ്റെ വാതിൽ മുട്ടുമ്പോൾ A+BX A- B യും ഫ്രഞ്ച് വിപ്ലവുമായി കത്തി നിൽക്കുന്ന സാർ ചൂരൽ വീശും. ബുക്കു കൊണ്ടുവരാൻ മറന്നാൽ അത് അടുത്ത യുദ്ധം .കൊട്ടുവാ ഒരുക്കാൻ മുഖം കൈ കൊണ്ട് മറച്ചും ബലം പിടിച്ചു ക്ലാസിലിരിന്നതിൻ്റെ ഫലമായി മുഖത്തിൻ്റെ ഷോ തന്നെ പോയി.സ്കൂൾ തുറക്കാൻ പ്രാർഥിച്ച ആദ്യകാലം. ദിവസവും പരീക്ഷയും അതിൻ്റെ റിസൽറ്റും പെൺ പിള്ളേരുടെ മുന്നിൽ വച്ച് കൊച്ചാക്കലും എല്ലാം സഹിച്ച് ആദ്യ മാസങ്ങൾ തള്ളി നീക്കും. കടിഞ്ഞ വർഷം വരെ പുതിയ കുടയും ബാഗുമായി ക്ലാസിൽ പോയ ഞാൻ ഇത്തവണ വീട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങിയാണ് ബാഗ് എടുത്തത്. പക്ഷെ സ്കൂളിൽ കഥ മറ്റൊന്നായിരുന്നു. അത് അടുത്ത തവണ

കൂടുതൽ കഥകൾക്ക്
www.ane rahiman.blogspot.com

ശുഭരാത്രി

സുഹൃത്തെ

പ്രിയ സുഹൃത്തെ, ഇത് എൻ്റെ ആദ്യ സംരഭമാണ്. നീണ്ട കാലത്തെ ആഗ്രഹ സഫലീകരണമാണിത്. ഫേസ്ബുക്കിനും ട്വിറ്ററിലും ഉള്ളതിനേക്കാൾ സ്വാതന്ത്രം ബ്ലോഗ്ഗറിന് ഉണ്ട്. സ്വപനം കാണാതെയാണ് ഞാൻ ഈ സംരഭം തുടങ്ങുന്നത്‌. എല്ലാ ബ്ലോഗ്ഗർ രാജാക്കന്മാരോടും പ്രിയ പ്രേക്ഷകനോടും നന്ദി പറഞ്ഞ് ഞാൻ തുടങ്ങുന്നു